---
title: " ജുമുഅ നമസ്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ റിയാദിൽ മലയാളി യുവാവ് കുഴഞ്ഞുവീണ്  മരിച്ചു"
english_title: "Thrissur Native Abbas Dies In Riyadh After Collapsing Before Jumua Prayer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379526/ riyadh-thrissur-native-abbas-dies-heart-attack-before-jumua-prayer"
published_at: "2026-08-21T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8869be9d065_riyadh-thrissur-native-abbas-dies-heart-attack-before-jumua-prayer.jpg"
keywords: ["Heart Attack", "Expatriate Death", "Malayali Death", "Riyadh News"]
---

#  ജുമുഅ നമസ്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ റിയാദിൽ മലയാളി യുവാവ് കുഴഞ്ഞുവീണ്  മരിച്ചു

> **Lead Summary:** റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് ആണ് മരിച്ചത്.

## Article Content

റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് ആണ് മരിച്ചത്.

കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ എത്തിയത്.

പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: നബീസ. ഭാര്യ: ആരിഫ. മക്കൾ: അദ്നാൻ, അഫ്നാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷൗകത്ത് പുൽപറ്റ, ലത്തീഫ് ഫറൂഖ്, അബ്​ദുൽ സത്താർ എന്നിവര​ുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

English Summary:

A 43-year-old expatriate from Thrissur, Abbas of Kurukkanmoochikkal House, Thozhupadam, Chelakkara, collapsed and died at his residence in Riyadh while preparing for Jumua prayers on Friday. Friends rushed him to Al Iman General Hospital but he could not be saved. Heart attack is suspected as cause. He was working at Al Hikma Medical Company in Riyadh and had returned from leave three months ago. Procedures to repatriate the body are underway.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379526/ riyadh-thrissur-native-abbas-dies-heart-attack-before-jumua-prayer)